കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. ശിവശങ്കര്‍ ചാര്‍ട്ടേഡ് എക്കൗണ്ടെന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തായത്. പണമിടപാടില്‍ ഇടപ്പെട്ടിട്ടില്ല എന്നായിരുന്നു ശിവശങ്കര്‍ ഇഡിക്ക് മൊഴി നല്‍കിയിരുന്നത്. ഇത് പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഈ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍. തുക നിക്ഷേപിക്കാന്‍ ഒരാള്‍ വരുന്നുണ്ട് എന്നതടക്കമുള്ള വിവരങ്ങള്‍ വേണുഗോപാലിനോട് ശിവശങ്കര്‍ ചാറ്റില്‍ പറഞ്ഞതായാണ് വിവരം.
സ്വപ്നയെ വേണുഗോപാലിന് പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത് എന്നും അതിനപ്പുറം ഒന്നും താന്‍ ചെയ്തിട്ടില്ലെന്നുമാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിക്ഷേപമടക്കമുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്നാണ് ഈ ചാറ്റുകളില്‍ നിന്ന് മനസിലാകുന്നത്.