X

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ സ്വര്‍ണം


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി ആറേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്ദമംഗലം സ്വദേശി നിഷാജ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് രണ്ടരക്കോടി രൂപ വില വരും. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

web desk 1: