X

സ്വര്‍ണക്കടത്ത് കേസ്; മാപ്പുസാക്ഷി ആകാന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കം. കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്‍ മാപ്പുസാക്ഷി ആയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കേസില്‍ മാപ്പുസാക്ഷിയാകാന്‍ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായര്‍ കോടതിയില്‍ കത്ത് നല്‍കി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെ എന്‍.ഐ.എ. കോടതി അനുമതി നല്‍കി.

സി.ആര്‍.പി.സി. 164 പ്രകാരം ഉടന്‍തന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പുസാക്ഷിയാക്കണമോ എന്നകാര്യത്തില്‍ എന്‍.ഐ.എ. അന്തിമ തീരുമാനമെടുക്കുക.

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി. റമീസുമായി അടുത്തബന്ധമുള്ളതും ഇയാള്‍ക്കാണ്. സന്ദീപിനെ മാപ്പുസാക്ഷിയാക്കിയാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എന്‍.ഐ.എ.യുടെ പ്രതീക്ഷ.

സ്വര്‍ണക്കടത്ത് കേസില്‍ ശക്തമായ തെളിവുകളുടെ അപര്യാപ്തത എന്‍.ഐ.എ. സംഘത്തെ കുഴക്കിയിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കാനും എന്‍.ഐ.എ. നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതികളിലൊരാള്‍ മാപ്പുസാക്ഷിയായി കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറായിരിക്കുന്നത്.

 

chandrika: