തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത രണ്ടു പേര്‍ക്കു കൂടി ജാമ്യം. ഹംസത് അബ്ദുല്‍ സലാമിനും ടി സഞ്ജുവിനുമാണ് ജാമ്യം ലഭിച്ചത്. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 100 ദിവസമായി അന്വേഷിച്ചിട്ടും ഭീകര ബന്ധത്തിന് തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം.
കേസില്‍ 100 ദിവസം അന്വേഷിച്ചിട്ടും ഭീകര ബന്ധത്തിന് തെളിവില്ലേയെന്ന് ചോദിച്ച എന്‍ഐഎ കോടതി സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ജയിലില്‍ ഇടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. നിലവില്‍ സ്വര്‍ണക്കടത്തിന് മാത്രമേ തെളിവുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാട് സ്വപ്ന അടക്കം 9 പേരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു.
യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന്റ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. തൊട്ടടുത്ത ദിവസം ജയിലിലെത്തിയായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക.