X

സ്വര്‍ണക്കടത്ത് കേസ്: ‘സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ധൈര്യമുണ്ടോ’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അന്‍വര്‍

മലപ്പുറം: സ്വര്‍ണം പൊട്ടിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും അന്‍വര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് സ്വര്‍ണക്കടത്തു കേസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

‘2021ൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ ആ സൂര്യൻ ഇപ്പൊൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.’- അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായവര്‍ ഈ കേസിലുള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിലെ പൊലീസ് പങ്കിന്റെ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടായിരുന്നു വെല്ലുവിളി.

‘പൊലിസ് അസോസിയേഷൻ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിൽ, പൊലീസിലെ പുഴുക്കുത്തുകൾക്ക് എതിരെ കടുത്ത നടപടികൾ എടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് താൻ മുഖ്യമന്ത്രിയെ കാണാൻ പോയത്. താൻ പരാതി നേരിട്ട് കൈമാറി, അത് മുഖ്യമന്ത്രി വായിച്ചു. ശേഷം താൻ മനസ് തുറന്നു സംസാരിച്ചു. മുഖ്യമന്ത്രിയെ പിതാവിൻ്റെ സ്ഥാനത്ത് കണ്ടാണ് മനസ്സ് തുറന്നത്. എഡിജിപി അജിത് കുമാറിനെയും, ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും’ താൻ പറഞ്ഞു.

webdesk14: