X

സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മിന് പേടി; വീടുകള്‍ കയറി ലഘുലേഖ വിതരണം

സ്വര്‍ണക്കടത്തു കേസ്; സര്‍ക്കാരിനെ അനുകൂലിച്ച് സിപിഎം, വീടുകള്‍ കയറി ലഘുലേഖ വിതരണം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സര്‍ക്കാര്‍ അനുകൂല വിശദീകരണവുമായി സിപിഎം. വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്താണ് സിപിഎം വിശദീകരണം നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ബന്ധമില്ല. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് പാര്‍ട്ടി വിശദീകരണം. ശിവശങ്കറിനെതിരെ സടക്കാര്‍ നടപടി എടുത്തിട്ടുണ്ട്. അറ്റാഷെക്ക് രാജ്യം വിടാന്‍ കളമൊരുക്കിയത് കേന്ദ്രമാണ്. സ്വര്‍ണക്കടത്ത് കേസിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യാന്‍ ആണ് ശ്രമമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂര്‍വമെന്നും ലഘുലേഖയില്‍ ആരോപിക്കുന്നുണ്ട്.

എല്‍ഡിഎഫ് തുടര്‍ഭരണം നേടുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിന് ഉള്ളതെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

 

web desk 1: