X

സ്വര്‍ണക്കടത്ത് കേസ്; പത്തു പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പത്തു പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ ചുമത്തിയ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യമില്ലാത്തത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയും സരിതും എന്‍ഐഎ കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി നേരത്തെ പിന്‍വലിച്ചിരുന്നു. കൊഫെപോസെ കേസില്‍ ഒരു വര്‍ഷം കരുതല്‍ തടങ്കലിന് നിര്‍ദ്ദേശിച്ച സാഹചര്യം അടക്കമാണ് ഹര്‍ജി പിന്‍വലിക്കാന്‍ കാരണം.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഈമാസം 23 വരെ ഹൈക്കോടതി തടഞ്ഞു. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ എന്‍ഫോഴസ്‌മെന്റിന് മുന്നില്‍ ഹാജരായി.

 

web desk 1: