നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്. പ്രതി സരിത്തില്‍ നിന്ന് പിടികൂടിയ പണമാണ് ഇ.ഡി. കണ്ടുകെട്ടിയത്.
പ്രതികളുടെ ബാങ്ക് ലോക്കറില്‍ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വര്‍ണത്തിനായി നിക്ഷേപിച്ചതെന്ന് ഇ.ഡി. വ്യക്തമാക്കി.