X

സ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാരുടെ പങ്ക്; സംസ്ഥാനത്തെ ബിജെപി നേതാക്കളോട് മിണ്ടാതിരിക്കാന്‍ കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: വിമർശനങ്ങളിൽ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ വിലക്കി ബി.ജെ.പി ദേശീയ നേതൃത്വം. അതോടെ സ്വർണ കടത്ത് കേസിൽ സംസ്ഥാന പ്രസിഡന്‍റിന് കൃഷ്ണദാസ് പക്ഷത്തിന്‍റെ പിന്തുണയില്ലാതെയായി.

ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ജ​നം ടി.​വി​യി​ലെ മു​ൻ കോ​ഡി​നേറ്റി​ങ്​ എ​ഡി​റ്റ​ർ അ​നി​ൽ ന​മ്പ്യാ​രെ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ചോ​ദ്യം ചെ​യ്​​ത​തോ​ടെ​യാ​ണ്​  ബി. ജെ. പിക്കെതിരെ ആ​രോ​പ​ണം കടുപ്പിച്ചത്.

അ​നി​ൽ ന​മ്പ്യാ​രു​മാ​യി സം​സാ​രി​ച്ചെ​ന്ന ​സ്വ​പ്​​ന സു​രേ​ഷി​ന്‍റെ മൊ​ഴി​യാ​ണ്​ വി. മു​ര​ളീ​ധ​ര​നെ​തി​രെ  ഉ​പ​യോ​ഗി​ച്ചത്​. ഇതുന്നയിച്ച് ബി ജെ പി യെ പ്രതിക്കൂട്ടിൽ നിർത്തി. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പി തിരിച്ചടി ശക്തമാക്കാനിരിക്കേയാണ് ദേശീയ നേതൃത്വത്തിന്‍റെ വിലക്ക് വീണത്. ആക്ഷേപത്തെ പ്രതിരോധിച്ച് പ്രശ്നം വഷളാക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. വിമർശനങ്ങളിൽ പോലും സംസ്ഥാനത്ത് വിഭാഗീയതയുണ്ടെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന.

സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​​ കെ. ​സു​രേ​ന്ദ്ര​ന്​​ പാർട്ടി​യി​ൽ​നി​ന്ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെന്ന അഭിപ്രായം ഉയർന്നു കഴിഞ്ഞു. പി.​കെ. കൃ​ഷ്​​ണ​ദാ​സ്​ പ​ക്ഷ​ത്തി​ന്‍റെ നി​സ്സ​ഹ​ക​രണം മൂലം സം​ഘ​ട​ന സം​വി​ധാ​നം ച​ലി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത മു​ര​ളീ​ധ​ര​പ​ക്ഷ​ത്തി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ചു​രു​ങ്ങി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ എം.​ടി. ര​മേ​ശ്​ പൂ​ർ​ണ​മാ​യും മാ​റി​നി​ൽ​ക്കുമ്പോ​ൾ മു​ര​ളീ​ധ​ര​പ​ക്ഷ​ത്തെ സി. ​കൃ​ഷ്​​ണ​കു​മാ​റും പി. ​സു​ധീ​റും വേ​ണ്ട​ത്ര ശോ​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം സു​രേ​ന്ദ്ര​നൊ​പ്പ​മു​ള്ള​വ​ർ​ക്കു​ണ്ട്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ​ന്ന കൂടുതൽ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെടു​ക്കേ​ണ്ട അവസ്ഥയി​ലാ​ണ്​ സു​രേ​ന്ദ്ര​നെ​ന്ന ആ​ക്ഷേ​പമാണ് സുരേന്ദ്രപക്ഷത്തിന്.

web desk 1: