X
    Categories: indiaNews

കൂപ്പുകുത്തി സ്വര്‍ണം; നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തിരിച്ചടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട് സ്വര്‍ണം. നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിമാസ തിരിച്ചടിയാണ് തിങ്കളാഴ്ച മഞ്ഞലോഹത്തിന് ഉണ്ടായത്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പോസ്റ്റീവ് വാര്‍ത്തകളാണ് സ്വര്‍ണത്തെ ബാധിച്ചത്.

സ്‌പോട് ഗോള്‍ഡിന് ഒരു ശതമാനമാണ് വിലയിടിഞ്ഞത്. ട്രായ് ഔണ്‍സിന് നിലവില്‍ 1766.26 ഡോളറാണ് ഇന്നത്തെ വില. ഈ മാസം മൊത്തം 5.9 ശതമാനം ഇടിവാണ് സ്‌പോട് ഗോള്‍ഡില്‍ ഉണ്ടായത്. 2016 വംബറിന് ശേഷമാണ് ഒരു മാസത്തില് സ്വര്‍ണത്തിന് ഇത്ര വലിയ തിരിച്ചടി നേരിടുന്നത്.

വാക്‌സിന്‍ പ്രചോദിതമായ ശുഭാപ്തി വിശ്വാസം സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കി. ഇതാണ് സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളെ തളര്‍ത്തിയത്.

മൈക്കല്‍ മക്കാര്‍ത്തി
ചീഫ് സ്ട്രാറ്റജിസ്റ്റ്, സിഎംസി മാര്‍ക്കറ്റ്‌സ്

ആഗോള വിപണിയിലെ തളര്‍ച്ച ആഭ്യന്തര മാര്‍ക്കറ്റിനെയും ബാധിച്ചു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയാണിപ്പോള്‍. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റില്‍ റെക്കോര്‍ഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

വെള്ളിയിലും പ്ലാറ്റിനത്തിലും ഇടിവുണ്ടായി. വെള്ളി 2.9ശതമാനം ഇടിഞ്ഞ് 22.03 ഡോളറിലും പ്ലാറ്റിനം 0.5 ശതമാനം ഇടിഞ്ഞ് 959 ഡോളറിലുമാണ്.

 

 

 

Test User: