കൊച്ചി: സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചിട്ടും സ്വര്‍ണ വില്‍പനയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്‍. ചിങ്ങം പിറന്ന് വിവാഹ സീസണായതോടെ സ്വര്‍ണക്കടകളില്‍ തിരക്ക് കൂടുകയാണ്.അതുപോലെ മൂന്നോ നാലോ മാസം മുന്‍പേ സ്വര്‍ണം ബുക്ക് ചെയ്തുവച്ചിട്ട് ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് പവന് വിലയില്‍ 4000 മുതല്‍ 5000 വരെ വിലയില്‍ കുറവുണ്ട്. കല്യാണത്തിന് തിയ്യതി നിശ്ചയിച്ച ഉടന്‍ സ്വര്‍ണം ബുക്ക് ചെയ്ത് അഡ്വാന്‍സ് കൊടുക്കലാണ് ഇപ്പോഴത്തെ രീതി. ഓണത്തിന് മുമ്പും ഓണത്തിന് ശേഷവും കല്യാണങ്ങളേറെയാണ്. സദയുടെ ചിലവ് കുറച്ചത് പലരും സ്വര്‍ണം വാങ്ങാനായി ഉപയോഗിക്കുന്നു.
ഒരു വര്‍ഷം മുമ്പേ നാണയമായി സ്വര്‍ണം വാങ്ങിവച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ ലാഭം 11000-12000 രൂപ വരെയാണ്. നിക്ഷേപമായി പവന്‍ നാണയം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്.ലോ്ക്കഡൗണ്‍ മിച്ചംപിടിച്ച പണം സ്വര്‍ണം വാങ്ങാന്‍ ഉപയോഗിക്കുന്നു. വലിയ സ്വര്‍ണ്കകടകളില്‍ ദിനേന 100 പവനിലേറെ സ്വര്‍ണനാണയങ്ങളാണ് വില്‍ക്കുന്നത്. സ്വര്‍ണവില്‍പനയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും പെട്ടിയില്‍ വീഴുന്ന പണത്തിന് കുറവില്ല.