കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 27,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,480 രൂപയാണ്. ഇന്നലെ പവന് 28,080 രൂപയായിരുന്നു. ഗ്രാമിന് 3,510 രൂപയും. മൂന്നു ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുമ്പോഴാണ് ഇന്നലെ വില കൂടിയത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവമാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ത്തിയത്. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്.
കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്വര്‍ണവില കൂടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഗ്രാമിന് 3,697 രൂപയാണ് ഇന്നത്തെ വില. പവന് 29,576 രൂപയാണ്. ഇന്നലെ ഗ്രാമിന് 3,637 രൂപയായിരുന്നു. പവന് 29096 രൂപയും. ചൊവ്വാഴ്ച ഗ്രാമിന് 3,612 രൂപയും പവന് 28,896 രൂപയുമായിരുന്നു.
കര്‍ണ്ണാടകയില്‍ ഗ്രാമിന് 3,565 രൂപയാണ് ഇന്നത്തെ വില. പവന് 28,520 രൂപയും. കര്‍ണാടകയില്‍ സ്വര്‍ണവിലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ലായിരുന്നു. ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു സ്വര്‍ണവില.