കോവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യമാകുന്നത് സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് സൃഷ്ടിക്കുന്നു. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞു. 36,480 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 36,960 രൂപയായിരുന്നു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4560 രൂപയായിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തിയത്, പവന് 42,000 രൂപ. മൂന്ന് മാസങ്ങള്‍ക്കു ശേഷം ആറായിരത്തിനടുത്ത് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ സ്വര്‍ണ വില ഏറിയും കുറഞ്ഞുമിരുന്നു.
പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49,000 രൂപയില്‍ താഴെ പോകുന്നത്.