X

സ്വര്‍ണവില താഴോട്ട്‌

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 600 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44,440 രൂപയാണ്. ഇന്നലെ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തും സ്വര്‍ണവില കുറയാനുള്ള കാരണം.

ഇന്നലെ രാവിലെ 1958 ഡോളറായിരുന്നു അന്തര്ഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില. വൈകിട്ട് 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഇടിഞ്ഞു.

webdesk13: