കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ മാറ്റം. പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,695 രൂപയായി.സ്വര്‍ണവിലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചാഞ്ചാട്ടം ഇല്ലായിരുന്നു. ഡോളറിന്റെ മൂല്യത്തിലെ മാറ്റം ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒക്ടോബര്‍ ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് ഇത് 37,360 രൂപയായി ഉയര്‍ന്നു. തുടര്‍ന്നുളള രണ്ടുദിവസവും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 15ന് 38,160 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ 36,720 രൂപയായി താഴ്ന്നതിന് ശേഷമാണ് നേരിയ മുന്നേറ്റം ഉണ്ടായത്.
കോവിഡ് പ്രതിസന്ധി സ്വര്‍ണവിലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.