കൊച്ചി:തുടര്‍ച്ചയായ മുന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,700 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 37,600 രൂപയുമായി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. ഓഹരിവിപണി തിരിച്ചുവരുന്നതും ഡോളര്‍ മൂല്യത്തിലെ മാറ്റവുമാണ് സ്വര്‍ണവിലയില്‍ മുഖ്യമായി പ്രതിഫലിക്കുന്നത്.
നവംബര്‍ 9ന് 38,880 രൂപയില്‍ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 1200 രൂപ ഒറ്റയടിക്ക് താഴ്ന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ നഷ്ടം നികത്തുന്നതാണ് വിപണിയില്‍ കണ്ടത്.ശനിയാഴ്ച 38,160 രൂപയില്‍ എത്തിയ സ്വര്‍ണവിലയില്‍ പിന്നീടുള്ള മൂന്ന് ദിവസം വില വ്യത്യാസം ഉണ്ടായിരുന്നില്ല.