കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണവില 3000 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന്
ദിവസമായി തല്‍സ്ഥിതി തുടരുന്നു. 42000 രൂപയിലെത്തിയ വില 3120 രൂപ കുറഞ്ഞ് 38,880 രൂപയില്‍ തുടരുകയാണ്.4860 രൂപയാണ് ഗ്രാമിന് വില.
കുതിച്ചുകയറിയ സ്വര്‍ണവില വീണ്ടും നാല്‍പ്പതിനായിരത്തിന് താഴെയെത്തിയതോടെ വിപണി സജീവമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വില വന്‍തോതില്‍ കുതിച്ചതോടെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റഴിച്ച് ലാഭമെടുത്തതും വിലയിടിവിന് കാരണമായിട്ടുണ്ട്.