X

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; വില ഇടിഞ്ഞു

കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായി. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4710 രൂപയായി ഉയര്‍ന്നു. ഈ മാസം പത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവിലയില്‍ പിന്നീടുളള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കയറിയും ഇറങ്ങിയും മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 400 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് താഴ്ന്നത്. ഈ മാസം അഞ്ചിനാണ് സ്വര്‍ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 37120 രൂപ.

Test User: