കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി. 38,160 രൂപയാാണ് ഇന്നത്തെ വില. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസമായി 38,080 രൂപയില്‍ തുടര്‍ന്നശേഷമാണ് വിലകൂടിയത്.
ഡോളര്‍ തളര്‍ച്ചയിലാതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,954.65 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്നു. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില താഴുകയാണുണ്ടായത്. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണവില പിന്നീട് ഇടിയുകയായിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തില്‍ പവന് 42,000 രൂപ വരെയെത്തിയ സ്വര്‍ണവില പിന്നീട് ഘട്ടം ഘട്ടമായി കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധി മറികടന്ന് ആഗോള സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുന്നത് വരെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.