കൊച്ചി: സ്വര്‍ണയില്‍ വില താഴ്ന്നു. 80 രൂപ കുറഞ്ഞ് പവന് 21480 രൂപയായി. 2685 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നേരത്തെ 22,120 രൂപ വരെ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് തുടര്‍ച്ചയായി ഇടിയുകയായിരുന്നു. ജിഎസ്ടി പ്രകാരം മൂന്നു ശതമാനം നികുതി ചുമത്തുന്നതോടെ ജൂലൈ മുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം വരാനിടയുണ്ട്.
- 8 years ago
chandrika
സ്വര്‍ണ വിലയില്‍ ഇടിവ്; മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
Tags: gold rate