സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില വര്‍ഷങ്ങള്‍ക്ക് മുന്‍പ് 42,000 എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5310 രൂപയായി കൂടി.
ജനുവരി മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാം തിയ്യതി വില താഴ്ന്ന് 40,360 രൂപയായി കുറഞ്ഞ് ഏറ്റവും കുറഞ്ഞ വിലയിലേക്കെത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഉയരുന്ന സാഹചര്യമാണ് ഉണ്ടായത്.