കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 36,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4600 രൂപയായി. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ വര്‍ധനയുണ്ടായിരുന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസും സ്വര്‍ണവില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നലെ വിലയില്‍ വര്‍ധനവുണ്ടായിരുന്നത്. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞിരുന്നത്.
ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 37800 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 38,160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നായിരുന്നു തുടര്‍ച്ചയായുളള ഇടിവ്. ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.