കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4415ല്‍ എത്തി.
ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന വിപണിയിലുണ്ടായ അസ്ഥിരത സ്വര്‍ണത്തിനു ഗുണമായെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 33,320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.