X

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4440 രൂപയില്‍ എത്തി.

കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഇതിന് മുന്‍പ് ശനിയാഴ്ചയാണ് വില ഉയര്‍ന്നത്. അന്ന് 80 രൂപയാണ് വര്‍ധിച്ചത്.കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്. എന്നാല്‍ ഈ മാസത്തിന്റെ തുടക്കം മുതല്‍ വില ഉയരുകയാണ്. കഴിഞ്ഞ മാസം ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. ജൂണ്‍ 21ന് പവന് 35,120 രൂപയില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്നതാണ് കണ്ടത്. ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 

Test User: