കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും എത്തിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 200 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. എന്നാല്‍ ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000ല്‍ താഴെ എത്തി. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച പവന്‍ വില 36,200 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് താഴ്ന്ന വിലയാണ് ഇന്നലെ വീണ്ടും ഉയര്‍ന്ന് 16ലെ നിലവാരത്തില്‍ എത്തിയത്.