X

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രണ്ടുദിവസം മാറ്റമില്ലാതതുടര്‍ന്ന വിലയില്‍ ഇന്ന് പവന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ വില 36,600 രൂപയായി. 4575 രൂപയാണ് ഗ്രാമിന്റെ വില. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 1,800 രൂപയുടെ കുറവാണുണ്ടായത്.

യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്‌പോട് ഗോള്‍ഡ് വില 1,840 ഡോളര്‍ നിലവാരത്തിലെത്തി.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില കുത്തനെ ഇടിഞ്ഞ് 49,000ന് താഴെയത്തി. അതായത് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,860 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ കിലോഗ്രാമിന് 7,500 രൂപ കുറഞ്ഞ് 56,200 രൂപയുമായി.

 

Test User: