കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് 240 രൂപ വര്‍ധിച്ച് സ്വര്‍ണവില ഇന്ന് 28400 രൂപയായി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3550 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 27520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി ഉയര്‍ന്നാണ് 28,500ലേക്ക് എത്തിയിരിക്കുന്നത്. ഏകദേശം പവന് 900 രൂപയാണ് പത്തുദിവസം കൊണ്ട് വര്‍ധിച്ചത്.