കോഴിക്കോട്: ഇടിവിന് ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 37,600 രൂപയാണ് ഇന്നത്തെ വില. 10 രൂപ വര്‍ധിച്ച് ഗ്രാമിന് 4,700 രൂപയാണ് രേഖപ്പെടുത്തിയത്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലും ദേശീയ വിപണിയിലും വില താഴ്ന്ന വേളയിലാണ് കേരളത്തില്‍ സ്വര്‍ണം കരുത്തു നേടിയത്. യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ 4500 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
എംസിഎക്‌സില്‍ 0.42 ശതമാനമാണ് സ്വര്‍ണവില കുറഞ്ഞത്. പത്തു ഗ്രാമിന് 216 രൂപ കുറഞ്ഞ് 50849 രൂപയാണ് ഇപ്പോഴത്തെ വില. വെള്ളി വിലയിലും ഇടിവുണ്ടായി. കിലോയ്ക്ക് 363 രൂപയാണ് വെള്ളിയില്‍ കുറഞ്ഞത്. ഇപ്പോഴത്തെ വില 67908 രൂപ.