കൊച്ചി: ദീപാവലി ദിനത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് ഇന്നലെയും ഇന്നും സ്വര്‍ണം പവന് 23720 രൂപയിലാണ് വ്യാപാരം. ദീപാവലിയോടനുബന്ധിച്ച് ധന്‍തരേസ് മുഹൂര്‍ത്തത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതാണ് വില കുതിച്ചുയരാന്‍ കാരണമായത്.
കണക്കുകള്‍പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ പവന്‍ വിലയില്‍ 1700 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ വില 3.25 ശതമാനം ഇടിഞ്ഞെങ്കിലും ഇവിടെ 7.70 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണം വിലയിലും പ്രതിഫലിച്ചത്.
2012 സെപ്തംബറിലാണ് പവന്‍വില ആദ്യമായി 24000 രൂപ കടന്നത്. നിലവിലെ വില വര്‍ധന തുടരുകയാണെങ്കില്‍ പവന്‍ വില വീണ്ടും 24000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.