കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയ്ക്ക് 400 രൂപ താഴ്ന്നിരുന്നു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് സ്വര്‍ണവില 400 രൂപ കുറഞ്ഞത്. ഇന്ന് വില കുറയുന്നത് ആവര്‍ത്തിക്കുകയായിരുന്നു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ രാവിലെ ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി.