കൊച്ചി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറിയും കുറഞ്ഞുമിരുന്ന സ്വര്‍ണ വില താഴോട്ട്. രണ്ടു മാസത്തിനിടെ പവന്‍ വിലയില്‍ 4800 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് (ഒക്ടോബര്‍ ഏഴ്) 37200 രൂപയാണ് പവന്‍ വില. ഓഗസ്റ്റ് ഏഴിലെ 42,000 രൂപയില്‍ നിന്നാണ് സ്വര്‍ണം താഴോട്ടു പോയത്.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1892.7 ഡോളറാണ് വില. 0.37 ശതമാനം കുറവാണ് വിലയില്‍ ഉണ്ടായത്. കഴിഞ്ഞ 30 ദിവസത്തെ ശരാശരി വിലയില്‍ നിന്ന് 1.28 ശതമാനം താഴെയാണ് ഇപ്പോഴത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ 50-75 ഡോളറെങ്കിലും കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദമാണ് സ്വര്‍ണ വില കഴിഞ്ഞ ദിവസം താഴാന്‍ ഇട വരുത്തിയത്. കോവിഡിനെതിരെ വീണ്ടും പ്രഖ്യാപിക്കുന്ന ഉത്തേജന പാക്കേജും സ്വര്‍ണത്തിന് കരുത്തു പകര്‍ന്നു. ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും, വിറ്റഴിക്കുന്നതും സ്വര്‍ണ വില കുറയാന്‍ കാരണമാകുന്നുണ്ട്.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ പത്തു ഗ്രാം സപോട് ഗോള്‍ഡിന് 50430.0 രൂപയാണ് വില. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് ചെറിയ വര്‍ധന മാത്രമാണ് വിലയില്‍ ഉണ്ടായത്.