കൊച്ചി: ഇടക്കാലയളവിലെ തിളക്കത്തിന് ശേഷം സ്വര്‍ണം മങ്ങുന്നു. ഇന്ന് 540 രൂപയാണ് മഞ്ഞലോഹത്തിന് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ 2400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 36,480 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4560 രൂപയായി.
ഓഗസ്റ്റ് ആദ്യ വാരം സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപ എന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നീട് വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
പത്തു ഗ്രാമിന് മാസങ്ങള്‍ക്ക് ശേഷമാണ് 49000 രൂപയില്‍ താഴെ പോകുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ കാര്യമായ മാറ്റമില്ല. ട്രോയ് ഔണ്‍സിന് 1809.41 ഡോളറാണ് വില.