X
    Categories: indiaNews

നാലുമാസം; സ്വര്‍ണവിലയിലുണ്ടായത് 5520 രൂപയുടെ ഇടിവ്

കൊച്ചി: നാലു മാസത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 5520 രൂപയുടെ ഇടിവ്. ഓഗസ്റ്റില്‍ പവന്‍ വില ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിലയായ 42000 കടന്ന ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. വ്യാഴാഴ്ച പവന്‍ ഒന്നിന് 36480 രൂപയാണ് വില. ഗ്രാമിന് 4560 രൂപയും.

ചൊവ്വാഴ്ച പവന് 720 ഉം ബുധനാഴ്ച 480 ഉം രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തില്‍ ചാഞ്ചാട്ടം പ്രകടമാകുന്നത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 1814 ഡോളറാണ് വില. നേരത്തെ വില 2080 ഡോളറില്‍ എത്തിയ ശേഷം തിരിച്ചിറങ്ങുകയായിരുന്നു.

സ്വര്‍ണവിലയില്‍ അടുത്ത വര്‍ഷം ആദ്യപാദം വരെ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. യുഎസില്‍ പുതിയ ഭരണകൂടം അധികാരത്തില്‍ വരുന്നും കോവിഡ് വാക്‌സിന്‍ ഫലപ്രദമാകുന്നതും സ്വര്‍ണ വിപണിക്ക് കരുത്താകും എന്ന് കരുതപ്പെടുന്നു. എന്നാല്‍ ഡോളറിന് വിലയിടിവ് തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Test User: