കൊച്ചി: ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണവിപണിയില്‍ ബുധനാഴ്ച പവന് 320 രൂപ ഉയര്‍ന്നു. ഇതോടെ 36,960 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണ വില. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4620 രൂപയായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. കോവിഡ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പടരുന്നതും.
ഈ മാസം ഒന്നാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. 35,920 രൂപയായിരുന്നു അന്ന് പവന് വില. കഴിഞ്ഞ ദിവസമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
കോവിഡ് പ്രതിസന്ധി അയഞ്ഞതും യുഎസ് ചൈന ശീതയുദ്ധത്തില്‍ അയവ് വന്നതും സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി കുറയുന്നതോടെ സ്വര്‍ണവിലയിലും കുറവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമൊഴിയാത്തതുമാണ് സ്വര്‍ണം കരുത്താര്‍ജിക്കാന്‍ കാരണം. ഇന്നലെ ആഗോള വിപണിയില്‍ ഔണ്‍സ് ഒന്നര ശതമാനത്തോളം മുന്നേറി 1850 ഡോളര്‍ കടന്ന സ്വര്‍ണം വരും ദിനങ്ങളിലും മുന്നേറാനാണ് സാധ്യത. എന്നാല്‍ അമേരിക്കന്‍ ഉത്തേ!ജക പാക്കേജ് പ്രഖ്യാപിക്കുന്നതോടെ സ്വര്‍ണ വില ഇടിയാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.