കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന് വില 34,680 ആയി. ഗ്രാമിന് 50 രൂപ താഴ്ന്ന് 4335 രൂപയായി.
ശനിയാഴ്ച പവന് വില 600 രൂപ ഇടിഞ്ഞിരുന്നു. ഈ മാസം ഇതുവരെ 1320 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞിട്ടുണ്ട്.
വരും ദിവസങ്ങളിലും സ്വര്‍ണ വില ഇടിയാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.