സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധന: പവന് 760 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഉയര്‍ച്ച. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി.

ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. പവന് 44,240 രൂപക്കാണ് വിപണനം നടന്നത്. 5530 രൂപയായിരുന്നു ഗ്രാമിന്. ഇതായിരുന്നു നിലവിലെ റെക്കോഡ് വില. മാര്‍ച്ച് 18നാണ് സ്വര്‍ണം ആദ്യമായി ഈ വിലയിലെത്തിയത്.

 

webdesk14:
whatsapp
line