X

സ്വര്‍ണവില കുറഞ്ഞു;വീണ്ടും 40,000ത്തില്‍ താഴെയെത്തി

കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ ആശ്വാസം.പവന് 720 രൂപ കുറഞ്ഞ് 39,840 രൂപയായി.ഗ്രമിന് 90 രൂപ കുറഞ്ഞ് 4980 രൂപയായി. ഇന്ന് ഉച്ചയോടയാണ് കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ മാറ്റം വന്നത്.

ഇന്ന് രാവിലെ സ്വര്‍ണ്ണം 40,000 കടന്ന് പവന് 40,560 രൂപയായിരുന്നു.1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.ഗ്രാമിന് 130 രൂപ കൂടി 5070 രൂപയായിരുന്നു അപ്പോള്‍ വില.

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് ഇത്രയധികം വര്‍ധിക്കുന്നത്.ലോക രാജ്യങ്ങള്‍ റഷ്യക്കെതിരെ നടത്തുന്ന ഉപരോധവും വില കുതിച്ചുകയറാനുളള പ്രധാന കാരണമായിട്ടുണ്ട്.വന്‍കിട നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി  സ്വര്‍ണം വാങ്ങിച്ചു കൂട്ടുന്നതും രൂപയുടെ മൂല്യമിടിയുന്നതും വില വര്‍ധനയിലേക്ക് നയിച്ചു.

Test User: