കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. 36,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ വില. ഈ മാസം വിലയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. മാസത്തെ കുറഞ്ഞ വില 36,400 രൂപ പതിനാറാം തീയതി രേഖപ്പെടുത്തി. 38,400 ആണ് ജനുവരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
വരും ദിവസങ്ങളിലും സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടിപ്പിക്കാന്‍ സാധ്യതയെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.