കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,520 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,690 രൂപയായി. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും പവന് 80 രൂപയാണ് വര്‍ധിച്ചത്.
ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. വാക്‌സിനുകള്‍ വിപണിയില്‍ എത്തി തുടങ്ങിയാല്‍ സ്വര്‍ണവിലയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, ഹാള്‍ മാര്‍ക്ക്ഡ് അല്ലാത്ത സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന ഈ വര്‍ഷം മുതല്‍ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെടുകയാണ്. തുടര്‍ന്ന് ബിഐഎസ് മുദ്ര ഇല്ലാത്ത ആഭരണങ്ങള്‍ ഇന്ത്യയില്‍ ഒരിടത്തും വില്‍ക്കാനാകില്ല. 2020 ജനുവരിയില്‍ കേന്ദ്ര ഉപഭോക്തൃമന്ത്രാലയം ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ അനുവദിച്ച ഒരു വര്‍ഷത്തെ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് സാഹചര്യത്തില്‍ ജ്വല്ലറികള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2021 ജൂലൈ ഒന്ന് മുതല്‍ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല.