തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പവന് 58720 ആയി പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ അല്‍പം കുറഞ്ഞ ശേഷം ഇന്ന് വീണ്ടും കൂടി. 58,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7295 രൂപയായി. പവന് 80 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു.
ഇസ്രായേലിന്റെ ലബനാന്‍, ഫലസ്തീന്‍ ആക്രമണവും ഇറാനുമായുള്ള സംഘര്‍ഷാന്തരീക്ഷവും ആസന്നമായ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമാണ് സ്വര്‍ണ്ണ വിലയില്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കുന്നത്. യു.എസ് ട്രഷറി വരുമാനം ഉയര്‍ന്നതാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാനകാരണം.
അതേസമയം ഇന്ത്യയില്‍ ദീപാവലി ആഘോഷത്തിന് മുന്നോടിയായി സ്വര്‍ണത്തിന്റെ വില ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 40,000 രൂപയാണ് വര്‍ധിച്ചു. ഈ വര്‍ഷം മാത്രം സ്വര്‍ണത്തിന് 32 ശതമാനത്തിലധികം വില കൂടി.