X

മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില; 57,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7140 രൂപയാണ് വില.

എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഈ മാസം 11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്.

സംസ്ഥാനത്തെ വെള്ളി വിലയും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ് ഇന്നത്തെ വില.

webdesk17: