X

ഇന്നും കുതിച്ചുയർന്ന് സ്വർണവില; റെക്കോർഡ് പൊളിച്ചു, വർധിച്ചത് 480 രൂപ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വർധിച്ച് 7060 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില.

തുടർച്ചയായ മൂന്നാം ദിവസവും റെക്കോഡിട്ട് സ്വർണക്കുതിപ്പ് തുടരുകയാണ്. അമേരിക്ക പലിശ നിരക്ക് കുറച്ചപ്പോൾ കുതിപ്പ് തുടങ്ങിയ സ്വർണം നോൺ സ്റ്റോപ്പ് കുതിപ്പിലാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൂടിയായപ്പോൾ സ്വർണവില പിടിച്ചാൽ കിട്ടാത്ത നിലയിലായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,920 രൂപയാണ്.

കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു പവൻ വാങ്ങിയ ആൾ ഇന്ന് വിറ്റാൽ ലാഭം 12,520 രൂപ . സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് കാലം നല്ലതാണെങ്കിലും ആഭരണം വാങ്ങുന്നവർ വലിയ വില കൊടുക്കേണ്ടി വരുന്നു. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവൻ ആഭരണം വാങ്ങാൻ മുടക്കേണ്ടത് 64,000 രൂപയിലേറെയാണ്.

webdesk13: