കുതിച്ചു കയറി സ്വര്‍ണ്ണവില; 30 ദിവസത്തിനിടെ വര്‍ധിച്ചത് 3600 രൂപ

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 60,880 രൂപയായി ഉയര്‍ന്നു. ഇങ്ങനെ പോകുകയാണെങ്കില്‍ 61,000 കടന്നും കുതിക്കുമെന്നാണ് സൂചന. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞയാഴ്ച ഒരു പവന്‍ സ്വര്‍ണ്ണത്തിന് ആദ്യമായി 60,000 രൂപയും കടന്നു മുന്നേറുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണവില. എന്നാല്‍ 30 ദിവസത്തിനിടെ 3600 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

 

 

webdesk17:
whatsapp
line