സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4630 രൂപയായി. പവന് 37,040 രൂപയും. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഈ മാസം സ്വര്‍ണ വില ഏറ്റവും അധികം ഉയര്‍ന്നത് 12,13,15 എന്നി ദിവസങ്ങളിലായിരുന്നു. ഈ ദിവസങ്ങളില്‍ 37,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കേരളത്തിലെ സ്വര്‍ണവില അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് മാറുന്നത്.