തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്. 160 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. നേരിയ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടയത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബർ ആദ്യ വാരം സ്വർണവില കുതിച്ചുയർന്നിരുന്നു.
ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയരാൻ ഒരു കാരണമാണ്, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.