X

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും ഇടിഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,515 രൂപയായി വില. 36,120 രൂപയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.

രണ്ട് ദിവസത്തിനിടെ പവന് 600 രൂപയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം 320 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ ശേഷമാണ് വില കുറയുന്നത്.

Test User: