സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയുടെ കുറവാണ് രേഘപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7040 രൂപയായാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.
ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് തകര്‍ച്ചയോടെ് വ്യാപാരം തുടങ്ങി. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ബോംബെ സൂചിക സെന്‍സെക്‌സ് 174 പോയിന്റ് ഇടിഞ്ഞ് 79,043 പോയിന്റിലേക്ക് എത്തി. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 23,894ലേക്കും എത്തി.
കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്‌സ് 964 പോയിന്റും നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ വിപണിമൂല്യത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാല് ദിവസത്തിനിടെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം പത്ത് ലക്ഷം കോടിയുടെ കുറവുണ്ടായിട്ടുണ്ട്.