സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ

സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്ന സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. മൂന്ന് ദിവസത്തിനിടെ 1000 രൂപ കുറഞ്ഞു. ചൊവ്വാഴ്ച സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് അടയാളപ്പെടുത്തിയിരുന്നു. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞതോടെ 63,600 രൂപയിലേക്ക് എത്തി. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില കുറഞ്ഞത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

 

webdesk17:
whatsapp
line