X

ഈ മാസത്തെ റെക്കോര്‍ഡ് തകർത്ത് സ്വര്‍ണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമാണ് ഇന്ന്. ചൊവ്വാഴ്ച സ്വർണവിലയില്‍ നേരിയ കുറവുണ്ടായിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്.

സ്വര്‍ണവിലയില്‍ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല എന്നാണ് വിപണി നിരീക്ഷകര്‍ നല്‍കുന്ന വിവരം. അടുത്ത മാസം വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.

webdesk13: