സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആറുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 2020 ജൂണ്‍ 20നാണ് 35,400 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അതിനുശേഷം തുടര്‍ച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റില്‍ 42,000 നിലാവരത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വിലയില്‍ ഇടിവുണ്ടായി. ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് വിലയില്‍ 6520 രൂപയാണ് ഇടിവുണ്ടായത്.
യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതോടെ ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,832.84 ഡോളര്‍ നിലവാരത്തിലാണ്. മറ്റുകറന്‍സികളെ അപേക്ഷിച്ച് ഡോളര്‍ കരുത്തുനേടിയും സ്വര്‍ണത്തെ ബാധിച്ചു.